പാനമ രേഖകളില്‍ ഒരു മലയാളി കൂടി; റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരും കള്ളപ്പണക്കാരുടെ പട്ടികയില്‍

പാനമ രേഖകളില്‍ ഒരു മലയാളി കൂടി; റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരും കള്ളപ്പണക്കാരുടെ പട്ടികയില്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 7 ഏപ്രില്‍ 2016 (08:52 IST)
പാനമയിലെ കള്ളപ്പണനിക്ഷേപക്കാരുടെ പട്ടികയില്‍ ഒരു മലയാളി കൂടി. ജില്ലയിലെ റാന്നി സ്വദേശി ദിനേശ് പരമേശ്വരന്‍ നായരുടെ പേരാണ് കള്ളപ്പണക്കാരുടെ പട്ടികയില്‍ ഉള്ളത്. കമ്പനിയായ മൊസാക് ഫൊന്‍സെക വഴി വിദേശത്ത് പണം നിക്ഷേപിച്ചവരുടെ പട്ടികയിലാണ് ദിനേശിന്റെ പേരുമുള്ളത്.

ഗില്‍ഡിങ് ട്രേഡിങ് കമ്പനിയുടെ ഡയറക്‌ടറാണ് ഇയാള്‍.

തിരുവനന്തപുരം സ്വദേശിയായ ജോര്‍ജ് മാത്യുവിന്റെ പേര് പട്ടികയില്‍ ഉള്ളതായി കഴിഞ്ഞദിവസം റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പന്ത്രണ്ടു വര്‍ഷം മുമ്പ് സിംഗപ്പൂരിലേക്ക് ചേക്കേറിയ പ്രവാസിയാണ് ജോര്‍ജ് മാത്യു.

വിവാദ കോര്‍പ്പറേറ്റ് ഇടനിലക്കാരി നീരാ റാഡിയയുടെ പേരും ലിസ്റ്റിലുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :