പനാജി|
jibin|
Last Modified തിങ്കള്‍, 19 മെയ് 2014 (16:10 IST)
കീഴ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് വിചാരണ തടവില്‍ കഴിയുന്ന തെഹല്‍ക മുന്‍ എഡിറ്റര്‍ തരുണ്‍ തേജ്പാലിന് ജാമ്യം. മൂന്നാഴ്ചത്തെ ഇടക്കാല ജാമ്യമാണ് സുപ്രീംകോടതി നല്‍കിയിരിക്കുന്നത്.
അമ്മയുടെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുക്കാനായാണ് തരുണ്‍ തേജ്പാലിന് ജാമ്യം അനുവദിച്ചത്. ഗോവയില്‍ നടന്ന തെഹല്‍ക്കയുടെ തിങ്ക് ഫെസ്റ്റിനിടയില്‍ ഹോട്ടലിന്റെ ലിഫ്റ്റില്‍ വെച്ചാണ് തരുണ്‍ തേജ്പാല്‍ കീഴ് ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
തുടര്‍ന്ന് പെണ്‍കുട്ടി പരാതി നല്‍കിയതോടെ എഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞ തരുണ്‍ തേജ്പാലിനെ പിന്നീട് ഗോവന്‍ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.