aparna shaji|
Last Modified ബുധന്‍, 9 നവംബര്‍ 2016 (14:35 IST)
സെപ്തംബർ 29 - ഇന്ത്യൻ ജനതയ്ക്ക് മറക്കാൻ കഴിയാത്ത ദിനം. ഉറി ഭീകരാക്രമണത്തിന്റെ പതിനൊന്നാം ദിവസം. രാ
ത്രിയുടെ മറവിൽ ഇന്ത്യൻ ആർമി
പാകിസ്ഥാൻ കൂടാരത്തിലേക്ക് ഇരച്ച് കയറി. ഒരു സർജിക്കൽ അറ്റാക്. അപ്രതിക്ഷിതമായിരുന്നു, അതുകൊണ്ട് തന്നെ തിരിച്ചടിക്കാൻ പാകിസ്ഥാന് കഴിഞ്ഞില്ല. എന്നാൽ അതുകൊണ്ടും തീർന്നില്ല, പാകിസ്ഥാന്
ഇന്ത്യ വീണ്ടും പണി കൊടുത്തിരിക്കുകയാണ്. അതും അർധരാത്രി തന്നെ.
500, 1000 നോട്ടുകൾ അസാധുവാക്കിയതിലൂടെ പാക്കിസ്ഥാനിൽ നിന്നുള്ള കള്ളനോട്ട് അച്ചടിക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഔദ്യോഗിക കമ്മട്ടവും കടലാസും തന്നെ ഉപയോഗിച്ച് ഇന്ത്യൻ കറൻസികൾ അച്ചടിച്ച് ഐ എസ് ഐ ഇന്ത്യയിലേക്കൊഴുക്കുന്നുവെന്ന് എൻ ഐ ഐ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. സാമ്പത്തികമായും ആക്രമണപരമായും ഇന്ത്യയെ തകർക്കാൻ കാത്തിരിക്കുന്ന പാകിസ്ഥാന് ശക്തമായ തിരിച്ചടിയാണ് നോട്ട് പിൻവലിക്കലിലൂടെ ഉണ്ടായിരിക്കുന്നത്.
ഇന്ത്യയിൽ പാകിസ്ഥാൻ നടത്തുന്ന ഭീകരപ്രവർത്തനങ്ങൾക്ക് എവിടെ നിന്നുമാണ്പണം ലഭിക്കുന്നതെന്ന് ആലോചിച്ച് നമ്മുടെ സുരക്ഷാ ഏജൻസികൾ തലപുകച്ചിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പാകിസ്ഥാനിൽ നിന്നും അച്ചടിച്ച 500 രൂപയുടെ കള്ളനോട്ടുകൾ ഇന്ത്യയിൽ കണ്ടെത്തിയത്. പാകിസ്ഥാനിൽ നിന്നുള്ള 500 രൂപാകള്ളനോട്ടുകൾ ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കാൻ മാത്രമല്ല ഇന്ത്യയുടെ സാമ്പത്തികവ്യവസ്ഥയ്ക്കു തന്നെ ഭീഷണിയാകുമെന്ന ഘട്ടവുമെത്തിയിരുന്നു.