ന്യൂഡൽഹി|
Last Modified ശനി, 28 നവംബര്‍ 2015 (17:28 IST)
ഇന്ത്യാ- പാക് ക്രിക്കറ്റ് പരമ്പരയ്ക്ക് തയ്യാറെടുക്കുന്ന ബിസിസിഐക്കെതിരെ ഹോക്കി
ഇന്ത്യ മേധാവി നരീന്ദർ ബത്ര രംഗത്ത്. അതിര്‍ത്തിയില്‍ സൈനികര്‍ മരിച്ചു വീഴുമ്പോഴും ബിസിസിഐക്ക് പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാനാണ് ആഗ്രഹമെന്നാണ് അദ്ദേഹം വിമര്‍ശിച്ചത്.
ഞ്ഞ ജൂലൈയിൽ ഭീകരവാദം അവസാനിപ്പിക്കുന്നതുവരെ പാക്കിസ്ഥാനുമായി ഒരു ബന്ധത്തിനും തയാറല്ലെന്നായിരുന്നു
ബിസിസിഐ സെക്രട്ടറി അനുരാഗ് ഠാക്കൂർ വ്യക്തമാക്കിയത്. എന്നാൽ പുതിയ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹർ അധികാരമേറ്റപ്പോൾ നിലപാടുകളും മാറിയെന്നും ബത്ര പറഞ്ഞു.
കേണൽ സന്തോഷ് മഹാദിക് ഒരാഴ്ച മുൻപാണ് രാജ്യത്തിനുവേണ്ടി പോരാടി മരിച്ചത്. എന്നാൽ ബിസിസിഐ പാകിസ്ഥാനുമായി ക്രിക്കറ്റ് കളിക്കാൻ ആഗ്രഹിക്കുന്നു. ബിസിസിഐയുടെ ഈ നിലപാട് എന്നെ അമ്പരിപ്പിച്ചു. പാകിസ്ഥാനുമായി
ക്രിക്കറ്റ് പരമ്പര നടത്താൻ ബിസിസിഐ ഉദ്ദേശത്തിനു പിന്നിൽ പണമാണെന്നും അദ്ദേഹം ആരോപിച്ചു.
പാകിസ്ഥാനുമായി ഹോക്കി പരമ്പര നടത്തിയാല്‍ ഹോക്കി ഇന്ത്യയ്ക്ക് ബിസിസിഐയേക്കാള്‍ പണം ലഭിക്കുമെങ്കിലും രാജ്യത്തിനുവേണ്ടി ജീവൻ നൽകിയ രക്തസാക്ഷികളാണ് ഞങ്ങൾക്ക് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ ഇന്ത്യ–പാക്ക് പരമ്പരയിൽ നിന്നും പിന്മാറുമെന്നാണ് തന്റെ പ്രതീക്ഷ. കായികവും രാഷ്ട്രീയവും തമ്മിൽ കൂട്ടിക്കലർത്തരുതെന്നാണ് ചിലർ പറയാറുള്ളത്. എന്നാൽ പാകിസ്ഥാന്റെ കാര്യത്തിൽ അങ്ങനെ അല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.