സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (13:26 IST)
ഗുജറാത്ത് തീരത്ത് നിന്ന് 60 മത്സ്യത്തൊഴിലാളികളെയും പത്തുബോട്ടുകളും പാക്കിസ്ഥാന്‍ പിടികൂടി. ഗുജറാത്ത് പോര്‍ബന്ദര്‍ തീരത്തുനിന്നാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. 24 മണിക്കൂറിനിടെ 13 ബോട്ടുകളാണ് പാക്കിസ്ഥാന്‍ മറൈന്‍ സെക്യൂരിറ്റി ഏജന്‍സി പിടികൂടിയത്.
ഒരാഴ്ചക്കിടെ 17 ബോട്ടുകളും 100 മത്സ്യത്തൊഴിലാളികളെയും പാക്കിസ്ഥാന്‍ പിടികൂടിയതില്‍ മത്സ്യത്തൊഴിലാളികള്‍ ഭീതിയിലാണ്. ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ഇവിടെ ജോലി ചെയ്യുന്നത്.