പാക് അധീന കശ്മീരികള്‍ക്കും ഇന്ത്യ തന്നെ പ്രിയം!

പാക് അധീന കശ്മീര്‍, ഇന്ത്യ, കേന്ദ്ര സര്‍ക്കാര്‍
ജമ്മു| VISHNU.NL| Last Modified തിങ്കള്‍, 10 നവം‌ബര്‍ 2014 (18:18 IST)
വേണോ, അതോ പാക്കിസ്ഥാന്‍ വേണോ എന്ന് തെരഞ്ഞെടുക്കാന്‍ പാക് അധീന കശ്മീരിലെ ജനങ്ങള്‍ക്ക് അവസരം ലഭിച്ചാല്‍ അവര്‍ എന്ത് ഉത്തരമാകും സ്വീകരിക്കുക? ഇന്ത്യ തന്നെയായിരിക്കുമെന്നാണ് മൌലാന സയദ് അതര്‍ ദെഹ്‌ലവി എന്ന മുസ്ലീം പണ്ഡിതന്‍ പറയുന്നത്. അന്‍ ജുമാര്‍ന്‍ മിന്‍ഹാജ് ഇ റസൂല്‍ എന്ന ഇസ്ലാമിക സംഘടനയുടെ നേതാവാണ് ഇദ്ദേഹം. പാക് അധീന കശ്മീരിലെ 99 ശതമാനം ജനങ്ങളും ഇന്ത്യയോട് അനുഭാവമുള്ളവരാണെന്നാണ് ഇദ്ദേഹം അവകാശപ്പെട്ടത്.

കാശ്മീരിലെ പ്രളയ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പ്രളയബാധിത പ്രദേശങ്ങളിലെ ജനങ്ങള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ രക്ഷാപ്രവര്‍ത്തനത്തിലും പുനരധിവാസപ്രവര്‍ത്തനങ്ങളിലും തൃപ്തരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു . സൈന്യം ജനങ്ങളോടോപ്പമാണെന്ന് അവര്‍ മനസ്സിലാക്കിക്കഴിഞ്ഞെന്നും അദ്ദെഹം പറഞ്ഞു.

വിഘടനവാദികളുടെ സ്വാധീനം കാശ്മീരില്‍ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ സദ്ഭരണവും, വികസനവും വിദ്യാഭ്യാസവുമാണ് ചര്‍ച്ച ചെയ്യാന്‍ ഇഷ്ടപ്പെടുന്നത് ദെഹ് ലവി പറഞ്ഞു. അതേസമയം കശ്മീരികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികളെ ഇദ്ദേഹം അനുമോദിക്കയുമുണ്ടായി.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :