സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തില്‍ ഇടപെടില്ല; പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വശ്യം​ സു​പ്രീം​കോ​ട​തി ത​ള്ളി

സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തില്‍ ഇടപെടില്ല; പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ആ​വശ്യം​ സു​പ്രീം​കോ​ട​തി ത​ള്ളി

  Padmavati , Sanjay Leela Bhansali , Shahid Kapoor , BJP , Supreme Court , പദ്മാവതി , സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി , സു​പ്രീം​കോ​ട​തി , ഹ​ർ​ജി , അലാവുദ്ദീൻ ഖിൽജി
ന്യൂ​ഡ​ൽ​ഹി| jibin| Last Updated: തിങ്കള്‍, 20 നവം‌ബര്‍ 2017 (18:44 IST)
സ​ഞ്ജ​യ് ലീ​ലാ ബ​ൻ​സാ​ലി​യു​ടെ ബോ​ളി​വു​ഡ് ച​ല​ച്ചി​ത്രം പദ്മാവതി നി​രോ​ധി​ക്ക​ണ​മെ​ന്ന ആവശ്യം
​സു​പ്രീം​കോ​ട​തി ത​ള്ളി. സെ​ൻ​സ​ർ​ബോ​ർ​ഡി​ന്‍റെ പ്ര​വ​ർ​ത്ത​ന​ത്തില്‍ ഇടപെടാനില്ലെന്നും കോടതി വ്യക്തമാക്കി.

അ​ഭി​ഭാ​ഷ​ക​നാ​യ എംഎ​ൽ ശ​ർ​മ ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് കോ​ട​തി ത​ള്ളി​യ​ത്.

പ​ദ്മാ​വ​തി​യെ അ​വ​ഹേ​ളി​ക്കു​ന്ന​താ​ണ് സി​നി​മ​യെ​ന്നും അ​നു​മ​തി​യി​ല്ലാ​തെ സി​നി​മ​യി​ലെ പാ​ട്ടു​ക​ൾ പു​റ​ത്തു​വി​ട്ടെ​ന്നും ഹ​ർ​ജി​യി​ൽ ആ​രോ​പി​ക്കു​ന്നു. അതേസമയം, ചി​ത്ര​ത്തി​ന് ഇ​തു​വ​രെ സെ​ൻ​സ​ർ ബോ​ർ​ഡ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ല്‍കി​യി​ട്ടി​ല്ല.

ച​രി​ത്രം വ​ള​ച്ചൊ​ടി​ച്ചെ​ന്ന ആ​രോ​പ​ണം നേ​രി​ടു​ന്ന പദ്മാവതിയുടെ റി​ലീ​സ് വൈ​കി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​രും യു​പി സ​ര്‍​ക്കാ​രും കേ​ന്ദ്ര​ത്തി​ന് ക​ത്ത​യ​ച്ചി​രു​ന്നു. ചിത്രത്തിനെതിരെ കർണി സേനയാണ് രംഗത്തുള്ളത്.

രജപുത്ര രാജ്ഞിയായ പദ്മിനിയുടെയും മുസ്ലിം ചക്രവർത്തി അലാവുദ്ദീൻ ഖിൽജിയും തമ്മിലുള്ള ബന്ധം ചിത്രം തെറ്റായി വ്യാഖ്യാനിക്കുന്നു എന്നാണ് രജപുത് കർണി സേന ആരോപിച്ചിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :