ന്യൂഡല്‍ഹി|
Last Modified ശനി, 10 സെപ്റ്റംബര്‍ 2016 (08:54 IST)
പദ്മ പുരസ്കാരങ്ങള്‍ക്കായി ഇനിമുതല്‍ പൊതുജനങ്ങള്‍ക്കും ശുപാര്‍ശ നല്‍കാം. ഓണ്‍ലൈന്‍ മുഖേന മാത്രമേ ഇനിമുതല്‍ പദ്മ പുരസ്കാരങ്ങള്‍ക്ക് ശുപാര്‍ശ നല്‍കാനാവൂ എന്നും വ്യവസ്ഥ ചെയ്യുന്നുണ്ട്. പദ്മ പുരസ്കാരങ്ങള്‍ നിശ്ചയിക്കുന്നതില്‍ അപാകത ചൂണ്ടിക്കാട്ടി പരാതികള്‍ ഉയരുന്ന സാഹചര്യത്തില്‍ നടപടിക്രമങ്ങള്‍ക്ക് കൂടുതല്‍ സുതാര്യത ഉറപ്പു വരുത്തുന്നതിനാണ് പുതിയ പരിഷ്കാരം.
പുതിയ പരിഷ്കാരം അനുസരിച്ച് വ്യക്തികള്‍ക്കും സര്‍ക്കാര്‍ പോലെയുള്ള അധികാര സ്ഥാപനങ്ങള്‍ക്കും ശുപാര്‍ശകള്‍ നല്‍കാം. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ അവാര്‍ഡുകള്‍ എന്ന വിഭാഗത്തിലൂടെയാണ് ശുപാര്‍ശ നല്‍കേണ്ടത്. പൌരന്മാര്, അതോറിറ്റി തുടങ്ങി രണ്ടു വിഭാഗങ്ങള്‍ ഇതില്‍ ഉണ്ട്.