സ്പെക്ട്രം ലൈസന്‍സ്: മന്‍മോഹന്‍ സിംഗിനെ പഴിചാരി ചിദംബരം

ന്യൂഡല്‍ഹി| jibin| Last Modified ശനി, 8 നവം‌ബര്‍ 2014 (19:44 IST)
യുപിഎ സര്‍ക്കാരിന്റെ പതനത്തിന് വഴിവെച്ച ടുജി സ്പെക്ട്രം അഴിമതി കേസ് വഷളാവാന്‍ കാരണം അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന് പറ്റിയ വീഴ്ചയാണെന്ന് മുന്‍ ധനമന്ത്രി പി ചിദംബരം.

ടുജി സ്പെക്ട്രം ഇടപാടില്‍
ആരോപണം ഉയര്‍ന്നപ്പോള്‍ തന്നെ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ പ്രധാനമന്ത്രിയോട് താന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നിയമനടപടി ഭയന്ന് അതിനു മുതിരാത്ത അദ്ദേഹം സുപ്രീംകോടതിയുടെ തീരുമാനത്തിനു വിടുകയായിരുന്നു. തന്റെ വാക്കുകള്‍ക്ക് വില കൊടുത്തിരുന്നുവെങ്കില്‍ സര്‍ക്കാരിന് തിരിച്ചടി നേരിടേണ്ടി വരില്ലായിരുന്നുവെന്നും ചിദംബരം പറഞ്ഞു. പിന്നീട് ആരോപണം വലിയ ഇടപെടലുകള്‍ക്ക് വഴിവെച്ചു. പിന്നീട് കാര്യങ്ങള്‍ കൈവിട്ട് പോവുകയും എല്ലാം കോടതിയില്‍ എത്തുകയും ചെയ്തു.

കോടതിയുടെ ഇടപെടല്‍ ഒഴിവാക്കിയിരുന്നുവെങ്കില്‍ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ തിരിച്ചടി നേരിടേണ്ടിവരില്ലായിരുന്നുവെന്നും ചിദംബരം കൂട്ടിച്ചേര്‍ത്തു. ഇന്ത്യാടുഡേ കണ്‍സള്‍ട്ടിംഗ് എഡിറ്റര്‍ രാജ്ദീപ് സര്‍ദേശായിയുടെ '2014: ദ ഇലക്ഷന്‍ ദാറ്റ് ചേഞ്ച്ഡ് ഇന്ത്യ' എന്ന പുസ്തകത്തിന്റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചിദംബരം.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :