ഏഴ് മാവോയിസ്റ്റുകള്‍ കീഴടങ്ങി

കോരാപുത്| jibin| Last Modified വ്യാഴം, 22 മെയ് 2014 (15:46 IST)
ഒഡീഷയില്‍ ഏഴ് മാവോയിസ്റ്റുകള്‍ ആയുധം വെച്ച് കീഴടങ്ങി. 2009 മുതല്‍ മാവോയിസ്റ്റ് പിന്തുണയുള്ള ഛാസി- മുലിയ ആദിവാസി സംഘില്‍ ചേര്‍ന്നവരാണ് കീഴടങ്ങിയത്.

ഇവര്‍ പിന്നീട് നിരോധിത സിപിഐ മാവോയിസ്റ്റ് സംഘത്തിലെ സജീവ പ്രവര്‍ത്തകരായി മാറിയിരുന്നു. ആയുധങ്ങള്‍ ഉപയോഗിക്കുന്നതിനും സ്‌ഫോടനങ്ങള്‍ നടത്തുന്നതിനും പരിശീലനം ലഭിച്ചവരാണ് കീഴടങ്ങിയവരെന്ന് പൊലീസ് അറിയിച്ചു. നാരായണപട്‌ന, ലക്ഷ്മിപുര്‍ എന്നിവിടങ്ങളില്‍ ഇവരുടെ പ്രവര്‍ത്തനം സജീവമായിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :