ഏക വ്യക്തിനിയമം: പ്രതിപക്ഷം ബിജെപിയുടെ കെണിയിൽ വീണെന്ന് കപിൽ സിബൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 3 ജൂലൈ 2023 (19:25 IST)
ഏക വ്യക്തി നിയമത്തിന്റെ കരട് വന്ന ശേഷം ആ വിഷയത്തെ പറ്റി ചര്‍ച്ചയാകാമെന്നും വിഭജന രാഷ്ട്രീയത്തിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. തിടുക്കപ്പെട്ട് അഭിപ്രായം പറഞ്ഞ് പ്രതിപക്ഷം സര്‍ക്കാരിന്റെ കെണിയില്‍ വീണെന്നും കപില്‍ സിബല്‍ പറഞ്ഞു. ഏക വ്യക്തി നിയമത്തെ ആര്‍എസ്എസ് എതിര്‍ത്തതാണ്. മോദിക്ക് വേണ്ടത് നല്‍കാനാണ് ദേശീയ നിയമ കമ്മീഷന്‍ ശ്രമിച്ചത് അതില്‍ വിവാദമെന്തിനെന്ന് മനസിലാകുന്നില്ല.

ഏക സിവില്‍ കോഡ് എന്നതിലൂടെ എന്താണ് ഉദ്ദേശിക്കുന്നതെന്ന് പ്രധാനമന്ത്രി പറയാത്തിടത്തോളം അതില്‍ പ്രതികരിക്കേണ്ടതായ കാര്യമില്ല. സര്‍ക്കാര്‍ കൊണ്ടുവന്ന കെണിയില്‍ വീഴുകയാണ് പ്രതിപക്ഷം ചെയ്തത്. ഏക സിവില്‍ കോഡില്‍ വെച്ച് 2024 തിരെഞ്ഞെടുപ്പിനായി കൊണ്ടുവന്ന മറ്റ് വിഷയങ്ങളെല്ലാം ഇതോടെ ദുര്‍ബലമാകുകയാണ് ചെയ്തത്. കപില്‍ സിബല്‍ വിശദീകരിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :