ദക്ഷിണേഷ്യയില്‍ ഒരു രാജ്യം മാത്രമാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

പാകിസ്ഥാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ഹാങ്​ഷൂ| Last Modified ചൊവ്വ, 6 സെപ്‌റ്റംബര്‍ 2016 (08:25 IST)
ദക്ഷിണേഷ്യയില്‍ ഒരു രാജ്യം മാത്രമാണ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ജി20 ഉച്ചകോടിയില്‍ ആയിരുന്നു പാകിസ്ഥാനെ പരാമര്‍ശിച്ചു കൊണ്ട് പ്രധാനമന്ത്രിയുടെ പരാമര്‍ശം. ദക്ഷിണേഷ്യയില്‍ ഒരു രാജ്യം മാത്രമാണ് തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നത്. തീവ്രവാദത്തിനെതിരെ ഇന്ത്യയ്ക്ക് സഹിഷ്‌ണുത ഇല്ല. തീവ്രവാദികള്‍ എന്നും തീവ്രവാദികള്‍ മാത്രമാണെന്നും മോഡി രാജ്യാന്തര സമൂഹത്തിന് മുന്നില്‍ വ്യക്തമാക്കി.

ഭീകരവാദത്തെ നേരിടാന്‍ രാജ്യാന്തരസമൂഹം ഒരുമിച്ച് നില്‍ക്കണം. തീവ്രവാദത്തെ പിന്തുണയ്ക്കുന്ന ഇത്തരം രാഷ്‌ട്രങ്ങളെ അകറ്റി നിര്‍ത്തേണ്ടത് ആവശ്യമാണെന്നും മോഡി വ്യക്തമാക്കി. അനൗദ്യോഗിക ബ്രിക്സ് രാഷ്‌ട്രങ്ങളുടെ കൂടിക്കാഴ്ചയില്‍ കഴിഞ്ഞദിവസം തീവ്രവാദത്തിനെതിരെ ഒറ്റക്കെട്ടായി പോരാടണമെന്ന് മോഡി ആഹ്വാനം ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :