വെബ്ദുനിയ ലേഖകൻ|
Last Modified ബുധന്‍, 4 നവംബര്‍ 2020 (11:09 IST)
ബെംഗളൂരു: വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിയ്ക്കാൻ നിയമം കൊണ്ടുവരുമെന്ന്
കർണാടക ടൂറിസം മന്ത്രി സി ടി രവി. ലവ് ജിഹാദിനെതിരെ നിയമം കൊണ്ടുവരും എന്ന് ബിജെപി ഭരിയ്ക്കുന്ന സംസ്ഥാനങ്ങളായ ഹരിയാനയും ഉത്തർപ്രദേശും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കർണാടക ടുറിസം മന്ത്രിയുടെ പ്രഖ്യാപനം. ജിഹാദികള്‍ സ്ത്രീകളുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ മൗനം പാലിയ്ക്കാനാകില്ല എന്നും മന്ത്രി പറഞ്ഞു.
'അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് അനുസരിച്ച്, വിവാഹത്തിനായി മതപരിവര്‍ത്തനം നടത്തുന്നത് നിരോധിക്കുന്നതിന് കര്‍ണാടക നിയമം കൊണ്ടുവരും. ജിഹാദികള്‍ നമ്മുടെ സഹോദരിമാരുടെ അന്തസ്സ് ഇല്ലാതാക്കുമ്പോള്‍ മൗനം പാലിയ്ക്കാൻ ഞങ്ങൾക്കാകില്ല, ഇത്തരം കുറ്റകൃത്യങ്ങളിൽ ഏര്‍പ്പെടുന്നവർ കഠിനമായ ശിക്ഷ നേരിടേണ്ടിവരും.' സി ടി രവി ട്വിറ്റ് ചെയ്തു.