അഭിറാം മനോഹർ|
Last Modified ബുധന്, 5 ജനുവരി 2022 (18:59 IST)
നഗരങ്ങളിൽ
കൂടുതലായി പകരുന്നത് ഒമിക്രോൺ വകഭേദമെന്ന് കേന്ദ്രസർക്കാർ. വൈറസ് വ്യാപനം കുറയ്ക്കുന്നതിന് കൂടുതൽ ആളുകൾ ഒത്തുചേരുന്നത് ഒഴിവാക്കണമെന്നും ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ ബൽറാം ഭാർഗവ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം രണ്ട് ഡോസായി ലഭിച്ച വാക്സിൻ തന്നെ കരുതൽ ഡോസായി നൽകാൻ തീരുമാനമായി. ആഗോളതലത്തിൽ 108 പേർ ഒമിക്രോൺ ബാധിച്ച് മരിച്ചതായാണ് കണക്കുകൾ. രാജ്യത്ത് മഹാരാഷ്ട്ര,പശ്ചിമ ബംഗാൾ,ഡൽഹി,കേരള,തമിഴ്നാട്,ജാർഖണ്ഡ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ കൊവിഡ് സ്ഥിതിഗതികൾ ആശങ്കയുളവാക്കുന്നു. രാജ്യത്തെ 28 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളിലാണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ പറഞ്ഞു.