ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാത്തത് 29 മൃതദേഹങ്ങള്‍

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 2 ഓഗസ്റ്റ് 2023 (09:57 IST)
ഒഡീഷ ട്രെയിന്‍ ദുരന്തത്തില്‍ ഇനിയും തിരിച്ചറിയാത്തത് 29 മൃതദേഹങ്ങള്‍. ദുരന്തം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടിരിക്കുകയാണ്. ഇതിനോടകം 113 പേരെ തിരിച്ചറിയുകയും മൃതദേഹങ്ങള്‍ ബന്ധുക്കള്‍ക്ക് കൈമാറുകയും ചെയ്തിട്ടുണ്ട്. ട്രെയിന്‍ ദുരന്തത്തില്‍ 295 പേര്‍ക്കായിരുന്നു ജീവന്‍ നഷ്ടപ്പെട്ടത്. ഒഡിഷയിലെ ബാലസോറിലാണ് ട്രെയിനുകള്‍ കൂട്ടിയിടിച്ച് അപകടമുണ്ടായത്. യശ്വന്ത്പുര്‍-ഹൗറ എക്സ്പ്രസ്, ഷാലിമാര്‍-ചെന്നൈ കോറമണ്ഡല്‍ എക്സ്പ്രസ്, ഗുഡ്സ് ട്രെയിന്‍ എന്നിവയാണ് അപകടത്തില്‍പ്പെട്ടത്.

ബെംഗളൂരു-ഹൗറ സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് പാളം തെറ്റിയതാണ് വന്‍ അപകടത്തിനു കാരണം. പാളം തെറ്റിയ ബോഗികളിലേക്ക് അതിവേഗത്തില്‍ വരുകയായിരുന്ന ഷാലിമാര്‍-ചെന്നൈ സെന്‍ട്രല്‍ കോറമണ്ഡല്‍ എക്സ്പ്രസ് ഇടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ കോറമണ്ഡല്‍ എക്സ്പ്രസിന്റെ ഏതാനും ബോഗികള്‍ നിര്‍ത്തിയിട്ടിരിക്കുകയായിരുന്ന ചരക്ക് തീവണ്ടിയുടെ മുകളിലേക്ക് കയറി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :