ഒഡീഷയില്‍ റോഡ്‌ നിര്‍മാണത്തിനായെത്തിച്ച വാഹനങ്ങള്‍ക്ക് മാവോയിസ്റ്റുകള്‍ തീയിട്ടു

ഖരാപുഡ്‌| VISHNU N L| Last Modified ശനി, 13 ജൂണ്‍ 2015 (16:19 IST)
ഒഡീഷയില്‍ റോഡ്‌ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരുന്ന വാഹനങ്ങളും മറ്റ്‌ ഉപകരണങ്ങളും മാവോയിസ്‌റ്റുകള്‍ തീയിട്ടു നശിപ്പിച്ചു. ശനിയാഴ്‌ച പുലര്‍ച്ചെ ഖരാപുഡില്‍നിന്നും 70 കിലോമീറ്റര്‍ അകലെ ടോളോ ഗഞ്ചേപദാറിലാണ്‌ ആക്രമണമുണ്ടായത്‌. ജെസിബി, ട്രാക്‌ടര്‍, മെറ്റില്‍ കുഴയ്‌ക്കുന്നതിന്‌ ഉപയോഗിക്കുന്ന മെഷീന്‍ എന്നിവയണ് മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചത്.
റോഡ്‌ നിര്‍മാണത്തിന്‌ ഉപയോഗിക്കുന്ന ചെറുതും വലുതുമായ മറ്റ്‌ ഉപകരണങ്ങളും നശിപ്പിച്ചതായ റിപ്പോര്‍ട്ടുകളുമുണ്ട്‌.

സ്ഥലത്ത് ഉറങ്ങിക്കിടന്ന തൊഴിലാളികളെ ഉണര്‍ത്തി ഓടിച്ച് വിട്ടതിനു ശേഷമാണ് വാഹനങ്ങളും ഉപകരണങ്ങളും നശിപ്പിച്ചത്. സംഭവമറിഞ്ഞ്‌ സ്‌ഥലത്തെത്തിയ പോലീസ്‌ മാവോയിസ്‌റ്റുകളുടേത്‌ എന്ന്‌ കരുതുന്ന രണ്ട്‌ കുറിപ്പുകള്‍ കണ്ടെത്തി. ആദിവാസികള്‍ക്ക്‌ റോഡുകളുടെ ആവശ്യമില്ലെന്നും അതുകൊണ്ട്‌ റോഡ്‌ നിര്‍മാണവുമായി മുന്നോട്ട്‌ പോയാല്‍ ശിക്ഷിക്കപ്പെടുമെന്നും കുറിപ്പുകളില്‍ വ്യക്‌തമാക്കുന്നു. പോലീസ്‌ പ്രദേശത്ത്‌ തെരച്ചില്‍ ശക്‌തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :