നോട്ട് നിരോധനം മുൻകൂട്ടി ആലോചിക്കാതെ എടുത്ത തീരുമാനം, ഒന്നിനും ധനമന്ത്രിയ്ക്ക് ഉത്തരമില്ല?; മറുപടി നൽകാതെ ധനമന്ത്രാലയം

നോട്ട് പിൻവലിക്കൽ അരുൺ ജെയ്‌റ്റ്‌ലി അറിഞ്ഞിരുന്നില്ല?

ന്യൂഡൽഹി| aparna shaji| Last Updated: തിങ്കള്‍, 6 മാര്‍ച്ച് 2017 (08:32 IST)
നരേന്ദ്ര മോദിയുടെ സുപ്രധാന തീരുമാനമായ നോട്ട് നിരോധനം കേന്ദ്ര ധനമന്ത്രി അരുൺ ജെയ്റ്റ്‌ലി അറിഞ്ഞിരുന്നോ എന്ന ചോദ്യത്തിന് ഉത്തരമില്ല. നോട്ട് പിൻവലിക്കലിനു പി ടി ഐയ്ക്ക് കിട്ടിയ വിവരാവകാശ ഉത്തരത്തിലാണ് കൃത്യമായ വിശദീകരണം നൽകാൻ ധനമന്ത്രാലയം തയ്യാറാകാതിരുന്നത്.

നോട്ട് പിൻവലിക്കൽ ധനമന്ത്രിയോടോ സാമ്പത്തിക ഉപദേഷ്ട്ടാവിനോടോ കാര്യമായ രീതിയിൽ ചർച്ച ചെയ്യാതെ എടുത്ത തീരുമാനമാണെന്ന് ആക്ഷേപങ്ങ‌ൾ ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് പി റ്റി ഐ വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യം ഉന്നയിച്ചത്. എന്നാൽ, രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് വരുന്ന ചോദ്യമാണിതെന്നും അതിനാൽ ഇതിന് ഉത്തരം നൽകാൻ സാധിക്കില്ല എന്നുമാണ് ധനമന്ത്രാലയം നൽകിയ വിശദീകരണം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :