കോടതിക്ക് പരിമിതികളുണ്ട്, കലാപം തടയാൻ കോടതിക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2020 (16:19 IST)
തടയാൻ കോടതികൾക്ക് കഴിയില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ. ഇത്തരം സാഹചര്യങ്ങൾ കോടതികളുടെ നിയന്ത്രണങ്ങൾക്കും അപ്പുറമാണെന്നും കോടതിക് ഇടപഴകാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിധിയുണ്ടെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.വിദേഷ്വ പ്രസംഗം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിക്കണമെന്നാവശ്യപ്പെട്ടിട്ടുള്ള ഹർജികൾ അടിയന്തിരമായി പരിഗണിക്കണം എന്ന ആവശ്യം സീനിയര്‍ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് ഉന്നയിച്ചപ്പോഴാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ആരെങ്കിലും മരിക്കണം എന്നല്ല പറയുന്നത്.ചിലരുടെ ഹർജികൾ കോടതികളാണ് കലാപത്തിന് ഉത്തരവാദികൾ എന്ന തരത്തിലാണ്. ഒരു സംഭവം നടന്നു കഴിയുമ്പോൾ മാത്രമാണ് കോടതിക്ക് ഇടപെടാൻ സാധിക്കുകയുള്ളു. മാധ്യമങ്ങളിൽ കോടതികളെ കുറ്റപ്പെടുത്തിയുള്ള വാർത്തകൾ വായിക്കാറുണ്ടെന്നും അത് വലിയ സമ്മർദ്ദങ്ങൾ സൃഷ്ടിക്കുന്നതായും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ബിജെപി നേതാക്കള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശിക്കണമെന്ന ഹര്‍ജികൽ പരിഗണിക്കുന്നത് ഡല്‍ഹി ഹൈക്കോടതി നേരത്തെ ഏപ്രിൽ 13ലേക്ക് മാറ്റിവെച്ചിരുന്നു. ഈ കേസ് സുപ്രീം കോടതി ബുധനാഴ്ച്ച തന്നെ പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു. കേസ് നാളെ തന്നെ പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്‍ കോളിന്‍ ഗൊണ്‍സാല്‍വസ് കോടതിയോട് ആവശ്യപ്പെട്ടിരുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :