വെറും അഞ്ച് സെക്കൻഡ് നേരം, നോയിഡയിലെ കൂറ്റൻ ഇരട്ടക്കെട്ടിടം നിലംപൊത്തി വീഡിയോ കാണാം

അഭിറാം മനോഹർ| Last Updated: ഞായര്‍, 28 ഓഗസ്റ്റ് 2022 (14:58 IST)
ചട്ടങ്ങൾ ലംഘിച്ച് നിർമിച്ച സൂപ്പർ റ്റെക് കമ്പനിയുടെ നോയിഡയിലെ ഇരട്ട ടവർ നിലംപൊത്തി. 9 വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് ടവർ സ്ഫോടനത്തിലൂടെ തകർത്തത്. കുത്തബ് മിനാറിനേക്കാൾ ഉയരമുള്ള നോയിഡയിലെ ഇരട ടവർ ഇന്ത്യയിൽ പൊളിക്കുന്ന ഏറ്റവും ഉയരമുള്ള കെട്ടിടമാണ്.

മരടിലെ ഫ്ളാറ്റ് പൊളിക്കലിന് നേതൃത്വം നൽകിയ എഡിഫൈസ് എഞ്ജിനിയറിങ് കമ്പനിയാണ് നോയിഡയിലും പൊളിക്കലിന് നേതൃത്വം നൽകിയത്. 3,700 കിലോ സ്ഫോടക വസ്തുക്കൾ ഉപയോഗിച്ചാണ് കെട്ടിടങ്ങൾ പൊളിച്ചത്. കെട്ടിടം പൊളിക്കാനായി സമീപത്തെ ഫ്ളാറ്റുകളിൽ നിന്ന് നാലായിരത്തിലേറെ പേരെ ഒഴിപ്പിച്ചു. രണ്ട് ടവറുകളിലുമായി 915 ഫ്ളാറ്റുകളും 21 കടമുറികളുമാണുള്ളത്. പൊളിച്ച് കഴിഞ്ഞാൻ 80,000 ടൺ അവശിഷ്ടങ്ങളാണ് ഉണ്ടാവുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :