വാഷിംഗ്‌ടണ്‍|
JOYS JOY|
Last Modified ശനി, 17 ഒക്‌ടോബര്‍ 2015 (15:30 IST)
സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം നേടിയ കൈലാഷ സത്യാര്‍ത്ഥിക്ക് ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ പുരസ്കാരം. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയുടെ ‘ഹ്യുമാനിറ്റേറിയന്‍ ഓഫ് ദി ഇയര്‍’ പുരസ്കാരമാണ് സത്യാര്‍ത്ഥിയെ തേടിയെത്തിയത്. ഈ പുരസ്കാരം ആദ്യമായി ലഭിക്കുന്ന ഇന്ത്യക്കാരനാണ് സത്യാര്‍ത്ഥി.
എല്ലാ വര്‍ഷവും സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തികള്‍ക്കു ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല നല്കുന്ന അവാര്‍ഡ് ആണ് ഇത്. ഉപേക്ഷിക്കപ്പെട്ട മില്യണ്‍ കണക്കിനു വരുന്ന കുട്ടികള്‍ക്കു വേണ്ടി താന്‍ ഈ അവാര്‍ഡ് സ്വീകരിക്കുന്നതായി സത്യാര്‍ത്ഥി പറഞ്ഞു.
കുട്ടികളുടെ അവകാശങ്ങൾക്കും വിദ്യാഭ്യാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങളെ മാനിച്ച് 2014ലാണ് അദ്ദേഹത്തിന് നൊബേല്‍ സമ്മാനം ലഭിച്ചത്.