ഹെൽമെറ്റ് ഇല്ലേ? എങ്കിൽ ജൂൺ ഒന്നു മുതൽ പെട്രോൾ ഇല്ല

വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്.

Last Modified ബുധന്‍, 15 മെയ് 2019 (08:29 IST)
ഹെൽമെറ്റ് ധരിക്കാത്ത ഇരുചക്രവാഹന യാത്രക്കാർക്ക് അടുത്ത മാസം മുതൽ നൽകില്ലെന്ന് പമ്പുടമകൾ. ജൂൺ ഒന്നാം തിയ്യതി മുതലാണ് ഗ്രേറ്റർ നോയിഡ ഈ നടപടിയിലേക്ക് കടക്കുന്നത്. വാഹനത്തിന്റെ മുന്നിലും പിന്നിലും ഇരിക്കുന്നവർക്ക് ഹെൽമെറ്റ് നിർബന്ധമാക്കിയിട്ടുണ്ട്. നോയിഡയിലും ഈ പദ്ധതി നടപ്പിലാക്കും.

ഹെൽമെറ്റ് ധരിക്കാത്തവർക്ക് പെട്രോൾ നൽകാതിരിക്കാനുള്ള തീരുമാനത്തോടെ ജനങ്ങളുടെ പ്രതികരണം എങ്ങനെയെന്ന് കൂടി ആദ്യ രണ്ടാഴ്ച വിശദമായി പഠിക്കും. ഇതിനു ശേഷമാവും സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് കൂടി പദ്ധതി വ്യാപിപ്പിക്കുക.

ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപെട്ടാൽ യാത്രക്കാരുടെ ജീവൻ പരമാവധി രക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :