അഭിറാം മനോഹർ|
Last Updated:
വെള്ളി, 14 ഒക്‌ടോബര്‍ 2022 (17:10 IST)
വിവാഹബന്ധത്തിലെ ഒരാൾ എതിർത്തതുകൊണ്ട് മാത്രം വിവാഹമോചനം നൽകാനാകില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിൽ വിവാഹമോചനമെന്നത് ഗൗരവമില്ലാത്ത സംഗതിയായി മാറിയിട്ടില്ല. ഇന്ന് വിവാഹം, നാളെ വിവാഹമോചനം എന്ന പാശ്ചാത്യരീതിയിലേക്ക് നമ്മൾ എത്തിയിട്ടില്ലെന്നും ജസ്റ്റിസുമാരായ സഞ്ജയ് കൗൾ,അഭയ് ഒക്കെ എന്നിവരുൾപ്പെട്ട ബെഞ്ച് പറഞ്ഞു.
ഭാര്യയുടെ എതിർപ്പ് തള്ളി വിവാഹമോചനം അനുവദിക്കണമെന്ന ഭർത്താവിൻ്റെ ഹർജിയിലാണ് കോടതിയുടെ പ്രതികരണം. ഒരുമിച്ച് ജീവിക്കാനാകുമോ എന്ന കാര്യത്തിൽ പുനപരിശോധന നടത്താൻ ദമ്പതികൾ കോടതിയോട് ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് 40 ദിവസം മാത്രമാണ് ദമ്പതികൾ ഒരുമിച്ച് താമസിച്ചതെന്ന് കോടതി ചൂണ്ടികാട്ടി.
ഭാര്യയ്ക്കും ഭർത്താവിനും ഉന്നതവിദ്യാഭ്യാസമുണ്ട്. രണ്ട് പേർക്കും പാശ്ചാത്യരീതികളോട് താത്പര്യമുണ്ടാകാം. എന്നാൽ ഒരു കക്ഷി എതിർക്കുന്ന പക്ഷം വിവാഹമോചനത്തിന് 142ആം അനുച്ഛേദപ്രകാരമുള്ള അധികാരം ഉപയോഗിക്കാൻ കോടതിക്കാവില്ല. കോടതി വ്യക്തമാക്കി.