സാക്ഷികളെ സ്വാധീനിക്കാൻ സാധ്യത, ലഹരിക്കേസിൽ ആര്യന് ജാമ്യമില്ല

അഭിറാം മനോഹർ| Last Modified ബുധന്‍, 20 ഒക്‌ടോബര്‍ 2021 (16:24 IST)
ആഡംബരക്കപ്പലിലെ ലഹരിക്കേസിൽ പിടിയിലായ ബോളിവുഡ് താരം ഷാറുഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് നാലാം തവണയും ജാമ്യം നിഷേധിക്കപ്പെട്ടു. മുംബൈയിലെ പ്രത്യേക എൻഡി‌പിഎസ് കോടതിയുടേതാണ് വിധി.

ഒക്‌ടോബര്‍ മൂന്നിനാണ് ആര്യനെയും സുഹൃത്ത് അര്‍ബാസ് മെര്‍ച്ചന്റ് ഉള്‍പ്പെടെ എട്ടു പേരെയും അറസ്റ്റ് ചെയ്തത്. ആര്യന്റെ പക്കൽ നിന്ന് ലഹരിവസ്‌തുക്കൾ പിടിച്ചെടുത്തിട്ടില്ലെന്ന് അഭിഭാഷകർ വാദിച്ചെങ്കിലും കേസിൽ ഇതുവരെ ജാമ്യം അനുവദിച്ചിട്ടില്ല.താരപുത്രന്‍ സാക്ഷികളെ സ്വാധീനിക്കാമെന്നും തെളിവു നശിപ്പിക്കുമെന്നും പറഞ്ഞാണ് എന്‍സിബി ജാമ്യാപേക്ഷയെ എതിർക്കുന്നത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :