നാഗ്പൂര്‍|
jibin|
Last Modified ഞായര്‍, 26 ഒക്‌ടോബര്‍ 2014 (11:27 IST)
കേന്ദ്ര ഗതാഗത-ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി പുതിയ വിവാദത്തില്‍. ഹെല്‍മറ്റ് ധരിക്കാതെ ട്രാഫിക് പൊലീസ് നേക്കിനില്‍ക്കെ നഗരത്തിലൂടെ സ്കൂട്ടര്‍ ഓടിച്ചതാണ് അദ്ദേഹത്തെ വിവാദനായകനാക്കിയത്.
കഴിഞ്ഞ ദിവസം ആര്‍എസ്എസ് ആസ്ഥാനത്തേക്ക് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്താനായി പോയ നിതിന്‍ ഗഡ്കരി ഹെല്‍മറ്റ് ധരിക്കാതെയാണ് സ്കൂട്ടര്‍ ഓടിച്ചത്. ഇതാണ് പുതിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയത്. ഈ സമയം ട്രാഫിക് പൊലീസ് അടക്കം കണ്ടിരുന്നെങ്കിലും കാഴ്ചക്കാരായി നില്‍ക്കാനെ അവര്‍ക്ക് കഴിഞ്ഞുള്ളു.
ഗതാഗത നിയമം പാലിക്കാത്തതിനെപ്പറ്റി ചോദിച്ച പത്രപ്രവര്‍ത്തകരോട് മറുപടിപറയാന്‍ ഗഡ്കരി തയാറായില്ല. കാറില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കുന്നതുള്‍പ്പടെയ ഗതാഗത നിയമങ്ങള്‍ കര്‍ശനമാക്കാനാണ് മന്ത്രിയായ ശേഷം ഗഡ്കിരി നിര്‍ദേശിച്ചിരുന്നത്.
മലയാളം വെബ്‌ദുനിയയുടെ ആന്‍ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ
ക്ലിക്ക് ചെയ്യുക.
ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.