നിതീഷ് കുമാറിന് അഭിനന്ദനവുമായി അരവിന്ദ് കെജ്‌രിവാള്‍

ന്യൂഡല്‍ഹി| JOYS JOY| Last Modified ഞായര്‍, 8 നവം‌ബര്‍ 2015 (11:20 IST)
ബിഹാര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന് മിന്നുന്ന വിജയം. മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറിന് ഡല്‍ഹി മുഖ്യമന്ത്രി അഭിനന്ദനം അറിയിച്ചു. ട്വിറ്ററിലൂടെയാണ് കെജ്‌രിവാള്‍ നിതീഷിനെ അഭിനന്ദനം അറിയിച്ചത്.

നേരത്തെ, ബിഹാറില്‍ അവസാനഘട്ട വോട്ടെടുപ്പ് നടന്ന നവംബര്‍ അഞ്ചാം തിയതി, ബീഹാര്‍ തെരഞ്ഞെടുപ്പില്‍ മോഡി ജയിക്കുകയാണെങ്കില്‍ താന്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വെയ്ക്കുമെന്ന് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തിരുന്നു.

ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ നിതീഷ് കുമാറിനു വേണ്ടി കെജ്‌രിവാള്‍ സംസ്ഥാനത്ത് എത്തുകയും ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :