ബിഹാറില്‍ നിതീഷ്കുമാര്‍ ഭൂരിപക്ഷം തെളിയിച്ചു

പാറ്റ്ന| Last Updated: ബുധന്‍, 11 മാര്‍ച്ച് 2015 (18:42 IST)
ബിഹാര്‍ നിയമസഭയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഭൂരിപക്ഷം തെളിയിച്ചു. ബിജെപി എം എല്‍ എമാര്‍ വോട്ടെടുപ്പില്‍ നിന്ന് വിട്ടുനിന്നു. മുന്‍മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ അനുകൂലിച്ചിരുന്ന
10 എംഎല്‍എമാരും വിശ്വാസവോട്ടില്‍ നിതീഷ്കുമാറിനാണ് വോട്ട് ചെയ്തത്. നിതീഷ് കുമാറിന് 140 വോട്ടുകളാണ് ലഭിച്ചത്.

ജെഡിയുവ്ന് നിയമസഭയില്‍
110 അംഗങ്ങളാണു ഉള്ളത്. ഇവര്‍ക്കു രേത്തെ തന്നെ പാര്‍ട്ടി വിപ്പ് നല്‍കിയിരുന്നു.
ബിജെപി എംഎല്‍എമാര്‍ വിശ്വാസവോട്ടില്‍ നിന്നും വിട്ടുനിന്നു. ബി.ജെ.പി.ക്ക് 87 അംഗങ്ങളാണുള്ളത്. ആര്‍ജെഡിയും കോണ്‍ഗ്രസും സിഎല്‍പി തുടങ്ങിയ പാര്‍ട്ടികളും നിതീഷിനെ പിന്തുണച്ചു.
കഴിഞ്ഞ മാസം 22-ആം തീയതിയാണു ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ സത്യപ്രതിജ്ഞ ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :