ബജറ്റ് 2019:'ഇന്ത്യയുടെ ആത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിൽ', ഗാന്ധിജിയുടെ വാക്കുകൾ ഉദ്ധരിച്ച് ഗ്രാമ വികസന പദ്ധതികളെ കുറിച്ച് ധനമന്ത്രി

Last Modified വെള്ളി, 5 ജൂലൈ 2019 (11:52 IST)
ഇന്ത്യയുടെ അത്മാവ് നിലകൊള്ളുന്നത് ഗ്രാമങ്ങളിലാണ് എന്ന് ഗാന്ധിയുടെ വാക്കുകൾ എടുത്ത് പറഞ്ഞ് ഗ്രാമീണ വികസന പദ്ധതികളെ കുറിച്ച് ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ. എല്ലാവർക്കും വീട് ഒരുക്കുന്നതിനായി പ്രത്യേക പദ്ധതികൾ നടപ്പിലാക്കും. എന്നാണ് പ്രധാന പ്രഖ്യാപനം.

2022ഓടുകൂടി രാജ്യത്ത് എല്ലാവർക്കും വീട് ഒരുക്കും. രാജ്യത്തെ എല്ലാ വീടുകളിലും വൈദ്യുതിയും പാചക വാതകവും ഉറപ്പുവരുത്തും. മാതൃകാ വാടക നിയമ കൊണ്ടുവരും. രാജ്യത്തെ എല്ലാ വീടുകളിലും 2024ഓടെ ശുദ്ധജലം എത്തിക്കും. ഇതിനായി പ്രത്യേക പദ്ധതി തയ്യാറക്കും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :