നിര്‍ഭയ കേസ്: പ്രിയങ്ക ചോപ്രയുടെ പ്രസ്‌താവന വൈറലാകുന്നു

നിര്‍ഭയ കേസിലെ വിധി; പ്രിയങ്ക ചോപ്രയുടെ പ്രസ്‌താവന വൈറലാകുന്നു

 Nirbhaya case , Priyanka Chopra , Justice , rape case , police , Chopra , ബോളിവുഡ് , പ്രിയങ്ക ചോപ്ര , നിർഭയ കേസ് , സുപ്രീംകോടതി , പ്രിയങ്ക ട്വിറ്ററിൽ , സോഷ്യല്‍ മീഡിയ , നിർഭയ കേസ് , സുപ്രീംകോടതി
ന്യൂഡൽഹി| jibin| Last Updated: ശനി, 6 മെയ് 2017 (16:19 IST)
രാജ്യത്തെ ഞെട്ടിച്ച ഡല്‍ഹി കൂട്ട ബലാത്സംഗക്കേസിലെ പ്രതികളുടെ വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിയ പ്രശംസിച്ച് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര.

രാജ്യം മുഴുവൻ ഒരു മനസോടെ കാത്തിരുന്ന വിധിയാണ് പുറത്തുവന്നത്. ഇന്ത്യൻ നീതിന്യായ വ്യവസ്ഥയില്‍ താന്‍ അഭിമാനിക്കുന്നുവെന്നും കുറിച്ചു.

നിർഭയ കേസിലെ പ്രതികൾക്കു മാത്രമല്ല ഇത്തരത്തിലുള്ള ക്രൂര പ്രവൃത്തികളിലേർപ്പെടുന്ന എല്ലാവർക്കുമുള്ള മുന്നറിയിപ്പും ഓർമ്മപ്പെടുത്തലുമാണ് ഈ വിധി. ലജ്ജാവഹമായ ഇത്തരം ഹീന പ്രവര്‍ത്തികള്‍ നമ്മുടെ രാജ്യത്ത് നടക്കുന്നത് നാണക്കേടാണെന്നും പ്രിയങ്ക പറഞ്ഞു.

ബോളിവുഡ് സുന്ദരിയുടെ പ്രസ്‌താവന സോഷ്യല്‍ മീഡിയകളില്‍ വൈറലാകുകയാണ്

കേസിലെ നാല് പ്രതികളുടെയും വധശിക്ഷ ശനിയാവ്ചയാണ് സുപ്രീംകോടതി ശരിവച്ചത്. പ്രതികളായ അക്ഷയ്, പവൻ, വിനയ് ശർമ, മുകേഷ് എന്നിവർ സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടായിരുന്നു സുപ്രീംകോടതി വിധി.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :