ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നത് ഗൗരവകരമെന്ന് യുഎന്നിൽ ഇന്ത്യ

അഭിറാം മനോഹർ| Last Modified ചൊവ്വ, 29 ജൂണ്‍ 2021 (13:15 IST)
ജമ്മു കശ്‌മീരിൽ നടന്ന ഡ്രോൺ ഭീകരാക്രമണത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യ. ഭീകരസംഘടനകൾ ഡ്രോൺ ഉപയോഗിക്കുന്നത് ഗൗരവത്തോടെ കാണണമെന്ന് യുഎന്നിൽ ആവശ്യപ്പെട്ടു. ഭീകരാക്രമണങ്ങൾക്കെതിരായ മീറ്റിംഗിലാണ് ഇന്ത്യ ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയുടെ ദുരുപയോഗത്തിന് ചില രാജ്യങ്ങളുടെ സഹായം ഭീകരസംഘടനകൾക്ക് ലഭിക്കുന്നതായും ഇന്ത്യ കുറ്റപ്പെടുത്തി.

അതേസമയം ഡ്രോൺ ആക്രമണത്തിന്റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. അക്രമണത്തിന് പിന്നാലെ
ജമ്മുകശ്മീരിലെ റത്നുചക് മേഖലയിലെ കുഞ്ജ്വാണിയിൽ ഇന്നലെ രാത്രി വീണ്ടും ഡ്രോൺ കണ്ടെത്തിയിരുന്നു. ജമ്മു വ്യോമസേന കേന്ദ്രം ആക്രമണത്തിൽ 2 ഡ്രോണുകളാണ് ഉപയോഗിച്ചിരുന്നത്.
സ്ഫോക വസ്തുക്കൾ വര്‍ഷിച്ച ശേഷം ഈ ഡ്രോണുകൾ തിരിച്ചുപറന്നു. രണ്ടുകിലോ വീതം സ്ഫോക വസ്തുക്കൾ ഈ ഡ്രോണുകൾ വര്‍ഷിച്ചു എന്നും രഹസ്യാന്വേഷണ വൃത്തങ്ങൾ പറയുന്നു.

വിമാനത്താവളത്തിൽ നിന്ന് പതിനാല് കിലോമീറ്റര്‍ അകലെയാണ് ഇന്ത്യാ-പാക്കിസ്ഥാൻ അതിര്‍ത്തി. ഇന്ത്യക്കുള്ളിൽ നിന്ന് ഇവ പറത്തിയതാണോ ഇവയെന്നും പരിശോധിക്കുന്നുണ്ട്. 100 മീറ്റർ ഉയരത്തിൽ നിന്നാണ് ഡ്രോണുകൾ സ്ഫോടകവസ്‌തുക്കൾ വർഷിച്ചതെന്നാണ് വിദഗ്‌ധർ പറയുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :