ന്യൂഡല്‍ഹി|
JOYS JOY|
Last Updated:
ബുധന്‍, 16 ഡിസംബര്‍ 2015 (12:07 IST)
ഡല്‍ഹിയില്‍ ഡീസല്‍ ആഡംബര വാഹനങ്ങളുടെ രജിസ്ട്രേഷന്‍ നിരോധിച്ചു. സുപ്രീംകോടതിയാണ് 2000 സിസിക്ക് മുകളിലുള്ള ഡീസല്‍ കാറുകള്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത് നിരോധിച്ച് ഉത്തരവിറക്കിയത്.
2016 മാര്‍ച്ച് ഒന്നു മുതലാണ് നിരോധനം പ്രാബല്യത്തില്‍ വരുക. സ്വകാര്യ കാറുകളുടെ രജിസ്‌ട്രേഷനാണ് നിലവില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡീസല്‍ എസ് യു വികളും ആഢംബരകാറുകളും നിരോധനത്തിന്റെ പരിധിയില്‍ വരും.
അതേസമയം, വാണിജ്യ വാഹനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന പരിസ്ഥിതി നികുതി 100 ശതമാനമാക്കി. 2005 ന് മുമ്പുള്ള ട്രക്കുകളെല്ലാം നിരോധിച്ചിട്ടുണ്ട്. കൂടാതെ, ഡല്‍ഹിയിലെ എല്ലാ ടാക്‌സികളും കാബുകളും 2016 മാര്‍ച്ച് 31 ന് മുമ്പ് സി എന്‍ ജിയിലേക്ക് മാറ്റാനും നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
ഇതൊന്നും കൂടാതെ, ഡല്‍ഹിക്ക് പുറത്ത് നിന്നുള്ള വാണിജ്യ വാഹനങ്ങള്‍ ദേശീയപാത എട്ടിലൂടെയും ഒന്നിലൂടെയും നഗരത്തില്‍ പ്രവേശിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. കെട്ടിടാവശിഷ്‌ടങ്ങളും നിര്‍മ്മാണ വസ്തുക്കളും റോഡില്‍ കൂട്ടിയിടരുതെന്നും നിര്‍ദ്ദേശമുണ്ട്.
ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരമായി ഡല്‍ഹി മാറിയ സാഹചര്യത്തിലാണ് സര്‍ക്കാരും കോടതിയും കടുത്ത നടപടികളിലേക്ക് നീങ്ങിയിരിക്കുന്നത്. ദേശീയ ഹരിത ട്രൈബ്യൂണല്‍ ഡല്‍ഹിയില്‍ പുതിയ ഡീസല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ അനുവദിക്കരുതെന്ന് കഴിഞ്ഞയാഴ്ച ഉത്തരവിറക്കിയിരുന്നു.