ഇന്‍ക്രഡിബിൾ ഇന്ത്യ : അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറാക്കുന്ന തീരുമാനം വൈകുമെന്ന് സൂചന

അമിതാഭ് ബച്ചനെ ഇൻക്രഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാക്കുന്ന തീരുമാനം വൈകിയേക്കുമെന്ന് സൂചന

ന്യൂഡൽഹി, അമിതാഭ് ബച്ചന്‍, ബോളിവുഡ്, ഇന്‍ക്രഡിബിൾ ഇന്ത്യ newdelhi, amithab bachan, bollywood, incredible india
ന്യൂഡൽഹി| സജിത്ത്| Last Modified ചൊവ്വ, 19 ഏപ്രില്‍ 2016 (08:00 IST)
അമിതാഭ് ബച്ചനെ ഇൻക്രഡിബിൾ ഇന്ത്യയുടെ ബ്രാൻഡ് അംബാസഡറാക്കുന്ന തീരുമാനം വൈകിയേക്കുമെന്ന് സൂചന. പാനമ രേഖകളിലെ കള്ളപ്പണ നിക്ഷേപകരുടെ കൂട്ടത്തിൽ അമിതാഭ് ബച്ചന്റെ പേരും ഉണ്ടായതാണ് തീരുമാനം വൈകിപ്പിക്കാൻ കാരണമായതെന്നാണ് വിലയിരുത്തുന്നത്. വിനോദ സഞ്ചാരം പ്രോൽസാഹിപ്പിക്കാന്‍ വേണ്ടിയുള്ള കേന്ദ്ര സർക്കാറിന്റെ പദ്ധതിയാണ് ഇന്‍ക്രഡിബിൾ ഇന്ത്യ.

ആമിര്‍ ഖാന്‍ ആയിരുന്നു ഇന്‍ക്രഡിബിൾ ഇന്ത്യയുടെ ആദ്യത്തെ അംബാസഡര്‍. അസഹിഷ്ണുത വിവാദത്തെ തുടര്‍ന്നാണ് ആമിറിനെ ആ സ്ഥാനത്തു നിന്നും നീക്കിയത്. അമിതാഭ് ബച്ചനെ ബ്രാൻഡ് അംബാസഡറാക്കുന്ന തീരുമാനം ഈ മാസം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍, കള്ളപ്പണ കേസിൽ ബച്ചന്റെ നിരപരാധിത്വം തെളിയിച്ച ശേഷമേ ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകൂ എന്നാണ് പുറത്തു വന്ന സൂചനകള്‍. എന്നാൽ ഇക്കാര്യങ്ങള്‍ക്കൊന്നും ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ല.

വിദേശത്ത് വ്യാജ കമ്പനികളുടെ പേരിൽ കള്ളപ്പണ നിക്ഷേപം നടത്തിയവരുടെ കൂട്ടത്തിൽ അമിതാഭ് ബച്ചന്റെയും മരുമകൾ ഐശ്വര്യാ റായിയുടെയും പേരുകൾ പുറത്തു വന്നിരുന്നു. എന്നാൽ ഈ ആരോപണം കെട്ടിച്ചമച്ചതാണെന്നും തന്റെ പേര് ആരെങ്കിലും ദുരുപയോഗം ചെയ്തതാകാം എന്നുമായിരുന്നു ഇതിനെതിരെ ബച്ചന്‍ പ്രതികരിച്ചത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :