മുല്ലപ്പെരിയാർ: കേരളം പുനഃപരിശോധനാ ഹർജി സമര്‍പ്പിച്ചു

  മുല്ലപ്പെരിയാർ , ന്യൂഡല്‍ഹി , കേരളം
ന്യൂഡല്‍ഹി| jibin| Last Updated: തിങ്കള്‍, 30 ജൂണ്‍ 2014 (17:38 IST)
കേസിൽ കേരളം സുപ്രീംകോടതിയിൽ പുനഃപരിശോധനാ ഹർജി നൽകി സമര്‍പ്പിച്ചു. ഡാമിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്താൻ അനുമതി നൽകിയ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീംകോടതിയിൽ പുന:പരിശോധനാ ഹർജി നൽകിയത്.

സുപ്രീംകോടതിക്ക് ഈ വിഷയത്തില്‍ തെറ്റ് പറ്റിയെന്നും 1935ലെ വിധിയുടെ സാധുത കോടതി പരിശോധിച്ചില്ലെന്നും കേരളം കോടതിയില്‍ അറിയിച്ചു. അണക്കെട്ടിലെ പരമാവധി വെള്ളപ്പൊക്ക സാദ്ധ്യത കോടതി പരിഗണിച്ചല്ല.

1886ലെ ജലം പങ്കുവെയ്ക്കല്‍ കരാര്‍ നിലനിൽക്കുന്നതല്ലെന്നും കരാറിന് നിയമസാധുതയില്ലെന്നും ഹർജിയില്‍ കേരളം ചൂണ്ടിക്കാട്ടി. കേസ് തുറന്ന കോടതിയിൽ വാദം കേൾക്കണമെന്നും കേരളം ആവശ്യപ്പെട്ടു.

1935ലെ നിയമപ്രകാരമാണ് തമിഴ്നാടിന് അണക്കെട്ടിന്റെ പിൻതുടർച്ചാവകാശം നൽകിയത് . ഇന്ത്യൻ ഫെഡറേഷൻ രൂപീകരിക്കാത്തതിനാൽ 1935ലെ നിയമം നിലനിൽക്കില്ലെന്നും കേരളം പറഞ്ഞു.


കേരളത്തിലെ നാല് അണക്കെട്ടുകളുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്കാണെന്ന തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മുല്ലപ്പെരിയാര്‍, പറമ്പിക്കുളം, തൂണക്കടവ്, പെരിവാരിപ്പള്ളം എന്നീ നാല് അണക്കെട്ടുകള്‍ക്കാണ് തമിഴ്‌നാട്
അവകാശം ഉന്നയിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :