കോൺഗ്രസിന് പ്രതിപക്ഷ നേതൃപദവി നല്‍കില്ല: വെങ്കയ്യ നായിഡു

ന്യൂഡൽഹി , വെങ്കയ്യ നായിഡു , ലോക്‌സഭ , പ്രതിപക്ഷ നേതൃപദവി
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 16 ജൂണ്‍ 2014 (08:27 IST)
കോൺഗ്രസ് പാർട്ടി നേതാവിന് ലോക്‌സഭയിൽ പ്രതിപക്ഷ നേതൃപദവി നൽകില്ലെന്ന് പാർലമെന്ററികാര്യ മന്ത്രി വെങ്കയ്യ നായിഡു സൂചിപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പ്രസംഗത്തിൽ ആകെ അംഗസംഖ്യയുടെ പത്തിലൊന്ന് തികയാത്ത കോൺഗ്രസിന് പ്രതിപക്ഷ നേതൃസ്ഥാനത്തിന് അർഹതയില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ടെന്നും നായിഡു പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ തീരുമാനം വ്യക്തമാക്കേണ്ടത് സ്‌പീക്കറാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ദിരാ ഗാന്‌ധിയുടെയും രാജീവ് ഗാന്‌ധിയുടെയും കാലത്ത് അംഗസംഖ്യ കുറവായ പാർട്ടികൾക്ക് പ്രതിപക്ഷ നേതൃ പദവി നൽകാൻ കോൺഗ്രസ് നല്‍കിയിരുന്നുല്ല. പ്രതിപക്ഷ നേതൃസ്ഥാനം നൽകുന്നതിൽ സർക്കാരിന് റോളില്ല.

കോൺഗ്രസും സംഖ്യകക്ഷികളും ഈ വിഷയത്തിൽ വസ്‌തുതകൾ പരിശോധിക്കാതെ
ബഹളം വയ്‌ക്കുന്നത് എന്തിനെന്ന് മനസിലാവുന്നില്ലെന്നും വെങ്കയ്യ നായിഡു പറഞ്ഞു. ലോക്‌സഭാ നടപടിക്രമങ്ങളും കീഴ്‌വഴക്കങ്ങളും സ്പീക്കർ പരിശോധിക്കുകയാണ്. വിദഗ്ധരുടെ അഭിപ്രായവും ഈ കാര്യത്തിനായി തേടിയിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :