രണ്ടാം മാറാട്: കേരള സര്‍ക്കാരിന് നോട്ടീസ്

ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 2 മെയ് 2014 (12:46 IST)
രണ്ടാം മാറാട് കലാപവുമായി ബന്ധപ്പെട്ട കേസില്‍ കേരള സര്‍ക്കാരിന്
കോടതി നോട്ടീസ് അയച്ചു. കേസിലെ പ്രതികള്‍ സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ പരിഗണിച്ചാണ് നോട്ടീസ്.

നേരത്തെ കേസിലെ 22 പ്രതികള്‍ക്ക് ഹൈക്കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചിരുന്നു. ഈ തീരുമാനം ചോദ്യം ചെയ്താണ് പ്രതികള്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത്. അപ്പീല്‍ ഒരു മാസത്തിനു ശേഷം സുപ്രീം കോടതി വീണ്ടും കേള്‍ക്കും.

2003 മെയ് 2ന്‌ അക്രമികള്‍ ഒന്‍പതു പേരെ കൊലപ്പെടുത്തിയെന്നാണ് കേസിന് ആധാരം.
നേരത്തെ 2002 ജനുവരിയില്‍ നടന്ന കലാപത്തിന്റെ തുടര്‍ച്ചയായിട്ടാണ് ഈ സം‌ഭവം നടന്നത്. കേസില്‍ മുഴുവന്‍ 148 പ്രതികളാണ് ഉണ്ടായിരുന്നത്.

ഇതില്‍ 86 പേരെ വിചാരണക്കോടതി വെറുതെ വിട്ടു. ഈ തീരുമാനം ചോദ്യം ചെയ്തു ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ 22 പേരെ ജീവപര്യന്തം തടവിനു ശിക്ഷിക്കുകയും 62 പേരെ വെറുതെ വിടുകയും ചെയ്തിരുന്നു. ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ പ്രതികള്‍ സുപ്രീം കോടതിയെ സമീപിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :