തീവ്ര ഹിന്ദുത്വ ശക്തികളെ അനങ്ങാന്‍ അനുവദിക്കില്ല; പ്രശ്‌നക്കാരെ നേരിടാന്‍ പുതിയ സേന വരുന്നു!

ഒരു ഹിന്ദുത്വ ശക്തികളെയും അനങ്ങാന്‍ അനുവദിക്കില്ല; മമത രണ്ടും കല്‍പ്പിച്ച്

Mamata banerjee , special police , force , BJP , Narendra modi , പൊലീസ് , മമത ബാനര്‍ജി , തീവ്ര ഹിന്ദുത്വ ശക്തി , പുതിയ സേന
ബംഗാള്‍| jibin| Last Updated: വെള്ളി, 21 ഏപ്രില്‍ 2017 (21:11 IST)
സംസ്ഥാനത്ത് തീവ്ര ഹിന്ദുത്വ ശക്തികള്‍ പല തരത്തിലുള്ള ആക്രമണ പദ്ധതികള്‍ നടപ്പാക്കുന്ന സാഹചര്യത്തില്‍ പ്രത്യേകം പൊലീസ് സേന രൂപീകരിക്കാന്‍ മമത ബാനര്‍ജി തീരുമാനിച്ചു.

തീവ്ര ഹിന്ദുത്വ ശക്തികള്‍ സംസ്ഥാനത്തിന്റെ പല ഭാഗത്തായി കലാപങ്ങളും ലഹളകളും സൃഷ്‌ടിക്കുന്ന സാഹചര്യത്തിലാണ് മമത സര്‍ക്കാര്‍ ഇത്തരമൊരു തീരുമാനമെടുത്തത്.

വര്‍ഗീയ ശക്തികളുടെ ഇടപെടലുകള്‍ ഇല്ലാതാക്കി സംസ്ഥാനത്ത് സമാധാനമുണ്ടാക്കുക എന്ന ലക്ഷ്യമാണ് പുതിയ സേനയില്‍ ചുമത്തപ്പെടുക.

ഒരു തരത്തിലുമുള്ള കലാപങ്ങളും സംസ്ഥാനത്ത് നടക്കരുതെന്നാണ് സര്‍ക്കാരിന്റെ നയം. വര്‍ഗീയ ശക്തികളുടെ ശ്രമം മുളയിലെ നുള്ളി അക്രമികളെ പിടികൂടുക എന്ന ലക്ഷ്യവും പുതിയ സേനയ്‌ക്കുണ്ടെന്ന് ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി ഹഫിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗാളിന്റെ വിവിധ ഭാഗങ്ങളിലായി വര്‍ഗീയ ശക്തികളുടെ ഇടപെടല്‍ മൂലം സംഘര്‍ഷങ്ങളും ലഹളകളുമുണ്ടായിരുന്നു. പ്രശ്‌നങ്ങള്‍ മറ്റു ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് ഈ സംഭവങ്ങള്‍ മാധ്യമങ്ങള്‍ പോലും കണ്ടില്ലെന്ന് നടിച്ചത്.

ഇങ്ങനെ മുന്നോട്ടു പോയാല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണെന്ന നിഗമനം കണക്കിലെടുത്താണ് മമത രൂപീകരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :