ശ്രീനു എസ്|
Last Modified ബുധന്‍, 6 ജനുവരി 2021 (09:51 IST)
പുതുവര്‍ഷത്തില്‍ ഏറ്റവും അധികം കുട്ടികള്‍ ജനിച്ചത് ഇന്ത്യയില്‍. 2021 ജനുവരി ഒന്നിന് അറുപതിനായിരം കുട്ടികളാണ് ഇന്ത്യയില്‍ ജനിച്ചത്. ലോകത്താകമാനം 371500 കുട്ടികളാണ് ജനിച്ചത്. യുനിസെഫിന്റെ റിപ്പോര്‍ട്ടിലാണ് കണക്കുകള്‍ പറയുന്നത്. ഈ വര്‍ഷം ലോകത്താകമാനം 140 മില്യന്‍ കുട്ടികള്‍ ജനിക്കുമെന്നാണ് കണക്കാക്കുന്നത്. ഇവരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം 84വയസായിരിക്കുമെന്നും കണക്കാക്കുന്നു.
അതേസമയം ലോകത്ത് മഹാമാരി പൊട്ടിപ്പുറപ്പെട്ട സമയമായതിനാല്‍ ഇനി ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് യുനിസെഫ് പറയുന്നു. ലോകത്താകമാനം സാമ്പത്തിക പ്രതിസന്ധിയും ദാരിദ്ര്യവും ശക്തമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.