നേതാജി ജീവിച്ചിരിക്കുന്നതായി ഹൈക്കോടതിയില്‍ സത്യവാങ്മൂലം

കോയമ്പത്തൂര്‍| Last Modified വ്യാഴം, 18 ഡിസം‌ബര്‍ 2014 (15:20 IST)
നേതാജി സുഭാഷ് ചന്ദ്രബോസ് ജീവിച്ചിരിപ്പുണ്ടെന്ന് ഹൈക്കോടതി ബെഞ്ചില്‍ സത്യവാങ്മൂലം. തമിഴ്‌നാട് ഭാരതീയ സുഭാഷ്‌സേന ഓര്‍ഗനൈസര്‍ എ അഴക് മീനയാണ് ഹൈക്കോടതിയില്‍ സത്യവന്ദ്മൂലം നല്‍കിയത്.

സുബാഷ് ചന്ദ്രബോസ് പശ്ചിമബംഗാളിലെ ചൗല്‍മാരി ആശ്രമത്തില്‍ സന്യാസിയായി കഴിയുന്നുണ്ടെന്നും അദ്ദേഹത്തെ ഭാരതീയ സുഭാഷ് സേനയുടെ പ്രസിഡന്റ് അരവിന്ദ് പ്രതാപ് സിങ്ങിന്റെ അനുമതിയോടെ കോടതില്‍ ഹാജരാക്കണമെന്നും മീന പറഞ്ഞു.

നേരത്തെ മധുര സ്വദേശിയായ രമേഷ് എന്ന ആള്‍ സുഭാഷ് ചന്ദ്രബോസിന് എന്തു സംഭവിച്ചുവെന്നു കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് ഹര്‍ജി സമര്‍പ്പിച്ചിരുന്നു. ഇതില്‍ കേന്ദ്രസര്‍ക്കാരില്‍ നിന്നും വിശദീകരണം തേടി കോടതി നോട്ടീസയച്ചിരുന്നു. വീണ്ടും കേസ് പരിഗണിച്ചപ്പോഴാണ് അഴക് മീന
സ്ത്യവാന്ദ്മൂലം സമര്‍പ്പിച്ചത്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :