Last Updated:
ചൊവ്വ, 12 മെയ് 2015 (16:34 IST)
നേപ്പാളില്‍ പാര്‍ലമെന്റ് സമ്മേളനം നടന്നുകൊണ്ടിരിക്കെ ഭൂചലനമുണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് പാര്‍ലമെന്റിനുള്ളിലെ സിസി ടിവിയില്‍ ഭൂചലനമുണ്ടാകുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്. ശക്തമായ ഭൂചലനമുണ്ടായതിനെത്തുടര്‍ന്ന് പാര്‍ലമെന്റിലുണ്ടായിരുന്നവര്‍ പരിഭ്രാന്തരായി പുറത്തേക്കോടി. പാര്‍ലമെന്റിലുണ്ടായിരുന്നവര്‍ സുരക്ഷിതരാണെന്നാണ് സൂചന.
നേപ്പാളിനെയും ഉത്തരേന്ത്യയെയും ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ 26 പേര്‍ മരിച്ചു. നേപ്പാളിലെ ചൌതാര ടൌണില്‍ കെട്ടിടങ്ങള്‍ തകര്‍ന്ന് ഉണ്ടായ അപകടത്തില്‍ ആണ് നാലുപേര്‍ മരിച്ചിരുന്നു. ഇന്ന് ഉണ്ടായ ഭൂചലനത്തില്‍ നേപ്പാളില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതായാണ് നേപ്പാള്‍ ആഭ്യന്തരമന്ത്രി ബാംദേവ് ഗൌതം അറിയിച്ചത്.