സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 5 ജൂലൈ 2024 (15:46 IST)
നീറ്റ് പിജി
പരീക്ഷ തിയതി പ്രഖ്യാപിച്ചു. ആഗസ്റ്റ് 11നാണ് പരീക്ഷ നടക്കുക. പരീക്ഷ നടക്കുന്നത് രണ്ടു ഷിഫ്റ്റുകളിലായാണ്. ദി നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സ് ആണ് പരീക്ഷ തിയതി ഇന്ന് പ്രഖ്യാപിച്ചത്. ജൂണ്‍ 23നാണ് പരീക്ഷ നടത്താന്‍ തീരുമാനിച്ചിരുന്നത്. അതേസമയം ചോദ്യപേപ്പര്‍ ചോര്‍ന്ന വിവാദത്തെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണവും തേടിയിട്ടുണ്ട്. പരീക്ഷ കേന്ദ്രങ്ങളില്‍ രണ്ടു നിരീക്ഷകരെ സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.
292 നഗരങ്ങളിലായി 228757 പേരാണ് ഓണ്‍ലൈനായി പരീക്ഷ എഴുതുന്നത്.
നീറ്റ് പിജി പരീക്ഷ ആദ്യം നടത്താനിരുന്നത് മാര്‍ച്ച് മൂന്നിനാണ്. പിന്നീട് ഇത് ജൂലൈ ഏഴിന് മാറ്റി.