അഭിറാം മനോഹർ|
Last Modified വ്യാഴം, 25 മാര്‍ച്ച് 2021 (22:38 IST)
മഹാരാഷ്ട്രയിൽ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 35,952 പേർക്ക്. രാജ്യത്ത് ഒരു സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന പ്രതിദിന വർധനവാണിത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,444 പേർ രോഗമുക്തരായെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.
സംസ്ഥാനത്ത് നിലവിൽ 2,62,685 കൊവിഡ് കേസുകളാണുള്ളത്. മുംബൈയിൽ മാത്രം ഇന്ന് 5,504 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇത് രണ്ടാം ദിവസമാണ് മുംബൈയിൽ രോഗികളുടെ എണ്ണം 5000 കടക്കുന്നത്. കഴിഞ്ഞ 75 ദിവസത്തിനിടെ മുംബൈയിൽ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായതായി ആരോഗ്യവകുപ്പ് അറിയിച്ചു.