ആഭിറാം മനോഹർ|
Last Modified ചൊവ്വ, 21 ഏപ്രില്‍ 2020 (10:27 IST)
ശുചീകരണ തൊഴിലാളിക്ക് കൊറൊണ സ്ഥിരീകരിച്ചതിനെ തുടർന്ന് രാഷ്ട്രപതി ഭവനിലെ നൂറോളം പേരെ ക്വാറന്റീനിലാക്കി.നാല് ദിവസങ്ങൾക്ക് മുൻപാണ് ഇയാൾക്ക് വൈറസ് ബാധയുണ്ടെന്ന് സ്ഥിരീകരിച്ചത്.
രാഷ്ട്രപതി ഭവനിലെ സെക്രട്ടറി തലത്തിലുള്ള ഉദ്യോഗസ്ഥരോടും കുടുംബത്തോടുമാണ് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.അതേ സമയം മറ്റ് ജോലിക്കാരുടെയെല്ലാം പരിശോധനാ ഫലം നെഗറ്റീവാണ്. ഡൽഹിയിൽ ഇതുവരെയായി 2000 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്.