ശരദ് പവാര്‍ ആശുപത്രിയില്‍

മുംബയ്| Last Updated: ബുധന്‍, 3 ഡിസം‌ബര്‍ 2014 (12:01 IST)
എന്‍
സി പി തലവന്‍ ശരദ് പവാര്‍ ആശുപത്രിയില്‍. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിറങ്ങുന്നതിനിടെ തെന്നി വീണ് പരിക്കേറ്റതിനെത്തുടര്‍ന്നാണ് അദ്ദേഹത്തെ
മുംബയിലെ ബ്രീച്ച് കാന്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ശരദ് പവാറിന് കാലിനും മുതുകിനും പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. ആശുപത്രിയില്‍ അദ്ദേഹത്തോടൊപ്പം ഭാര്യ പ്രതിഭ പവാറും മകള്‍ സുപ്രിയ സുലെയുമുണ്ട്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ അവസ്ഥ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. നിലവില്‍ രാജ്യസഭാംഗവുമായ ശരദ് പവാര്‍ മുന്‍
മൂന്ന് തവണ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :