മയക്കുമരുന്ന് കേസ്: ഷാരൂഖ് ഖാന്റെയും നടി അനന്യ പാണ്ഡെയുടെയും വീട്ടിൽ റെയ്‌ഡ്

അഭിറാം മനോഹർ| Last Modified വ്യാഴം, 21 ഒക്‌ടോബര്‍ 2021 (13:19 IST)
മുംബൈ ക്രൂസിലെ മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടൻ ഷാരൂഖ് ഖാന്റെ വീട്ടിൽ റെയ്ഡ്. നർക്കോട്ടിക് കൺട്രോൾ ബ്യൂറോ ഉദ്യോഗസ്ഥരാണ് പരിശോധന നടത്തുന്നത്. നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടക്കുക‌യാണ്.

ആര്യൻ ഖാനെ അൽപസമയം മുൻപെ ഷാരൂഖ് ജയിലിൽ സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് എൻസിബി ഉദ്യോഗസ്ഥർ ഷാരൂഖ് ഖാന്റെ വസതിയായ മന്നത്തിൽ എത്തി റെയ്ഡ് നടത്തുന്നത്. ഇപ്പോൾ പരിശോധന തുടരുകയാണ്.ആര്യൻ ഖാന്റെ വാട്സാപ്പ് ചാറ്റുമായി ബന്ധപ്പെട്ടാണ് നടി അനന്യ പാണ്ഡെയുടെ വീട്ടിൽ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :