വ്യോമസേനയുടെ വിമാനം പറന്നുയരുന്നതിനിടെ തകര്‍ന്നുവീണു; സംഭവം കലൈക്കുണ്ട വ്യോമത്താവളത്തില്‍

വ്യോമസേനാവിമാനം തകര്‍ന്നു വീണു

ന്യൂഡല്‍ഹി| JOYS JOY| Last Modified വ്യാഴം, 4 ഓഗസ്റ്റ് 2016 (18:15 IST)
പശ്ചിമബംഗാളിലെ കലൈക്കുണ്ടയില്‍ വ്യോമസേനയുടെ പരിശീലനവിമാനം തകര്‍ന്നു വീണു. പൈലറ്റുമാര്‍ രക്ഷപെട്ടു. സംഭവത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

വ്യോമസേനയുടെ 123 ഹോക്ക് എ ജെ ടി വിമാനമാണ് പറന്നുയരുന്നതിനിടെ കലൈക്കുണ്ട വ്യോമതാവളത്തില്‍ തകര്‍ന്നു വീണത്. അപകടം ഉണ്ടാകുമ്പോള്‍ രണ്ടു പൈലറ്റുമാര്‍ ആയിരുന്നു വിമാനത്തില്‍ ഉണ്ടായിരുന്നത്.

രണ്ടുപേരും പരുക്കുകളില്ലാതെ രക്ഷപെട്ടു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :