ന്യൂഡൽഹി|
അഭിറാം മനോഹർ|
Last Modified ഞായര്‍, 21 ജൂണ്‍ 2020 (09:41 IST)
ന്യൂഡൽഹി: കൊവിഡ് കാലത്ത്
യോഗ ശീലമാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആഹ്വാനം ചെയ്‌തു. യോഗയ്‌ക്ക് കൊവിഡിനെതിരായ പ്രവർത്തനത്തിൽ വലിയ സ്ഥാനമാണുള്ളത്.ശ്വസന വ്യവസ്ഥ ശക്തമാക്കാനും പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും യോഗ സഹായിക്കുന്നു.യോഗ്ക്ക മാനസീകാരോഗ്യം നൽകുന്നു. അതിനാൽ യോഗാദിനം ഐക്യത്തിന്റേത് കൂടിയാണ്.പ്രാണായാമം ശ്വസന പ്രക്രിയ സുഗമമാക്കുന്നു അതിനാലെല്ലാവരും പ്രാണായാമം ശീലമാക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. ആറാമത് യോഗാദിനത്തിൽ രാജ്യത്തെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബത്തോടൊപ്പം യോഗ എന്നതാണ് ഇത്തവണത്തെ പ്രമേയം. കഴിഞ്ഞ വര്‍ഷം റാഞ്ചിയില്‍ വിപുലമായ യോഗ ചടങ്ങുകളോടെയാണ് യോഗാദിനം ആഘോഷിച്ചതെങ്കിൽ കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പൊതുകൂടിചേരലുകൾ ഒഴിവാക്കിയാണ് ഇത്തവണ യോഗാദിനം ആചരിക്കുന്നത്.