‘എല്ലാം ദൈവത്തിൽ അർപ്പിച്ചു, അതുകൊണ്ട് മാതാപിതാക്കളെ ഉപേക്ഷിച്ചു‘; ഭാര്യയെ കുറിച്ച് മൌനം പാലിച്ച് മോദി

ഹിമാലയത്തിൽ 3 മണിക്ക് ഉണരും, കൊടും‌തണുപ്പിൽ കുളിക്കും: പ്രധാനമന്ത്രി പറയുന്നു

Last Updated: വ്യാഴം, 10 ജനുവരി 2019 (19:17 IST)
ദൈവത്തിൽ വിശ്വസിച്ച്, എല്ലാം ദൈവത്തിൽ അർപ്പിച്ചതിനാലാണ് മാതാപിതാക്കളെ ഉപേക്ഷിച്ച് പോയതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഹ്യൂമൻസ് ഓഫ് ബോംബെക്ക് നൽകിയ അഭിമുഖത്തിലാണ് കൗമാരകാലത്തെ സന്യാസ സമാനമായ ജീവിതത്തെക്കുറിച്ച് മോദി വെളിപ്പെടുത്തൽ നടത്തിയത്.

പട്ടാളക്കാരനാകണമെന്ന് 17ആം വയസിൽ ആഗ്രഹിച്ചു. അത് നടന്നില്ല. ഹിമാലയത്തിൽ പോയിട്ടുണ്ട്. അമ്മ തന്നെ മധുരം നല്‍കിയും നെറ്റിയിൽ തിലകമണിയിച്ചുമാണ് ഹിമാലയത്തിലേക്ക് വിട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഹിമാലയത്തിൽ സൂര്യോദയത്തിന് മൂന്നു മണിക്കൂർ മുമ്പ് എല്ലാ ദിവസവും ഉണർന്ന് വെള്ളം ചൂടാക്കുക പോലും ചെയ്യാതെ കുളിച്ചിരുന്നെന്ന വെളിപ്പെടുത്തലും പ്രധാനമന്ത്രി നടത്തി. മരവിപ്പിക്കുന്ന തണുപ്പാണ് വെള്ളത്തിനുണ്ടായിരുന്നതെങ്കിലും തനിക്കത് ഇഷ്ടമായിരുന്നു. - മോദി പറഞ്ഞു.

താൻ പിതാവിന്റെ ചായക്കടയിൽ സഹായിക്കാൻ നിന്നിരുന്ന കാര്യം ഈ അഭിമുഖത്തിലും മോദി ആവർത്തിച്ചു. 2019ലെ ലോകസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഇത് ഈ വർഷത്തെ രണ്ടാമത്തെ അഭിമുഖമാണ് പുറത്തുവരുന്നത്. അതെസമയം തന്റെ ഭാര്യയെക്കുറിച്ച് മോദി അഭിമുഖത്തിൽ നിശ്ശബ്ദത പാലിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :