സണ്ണി ലിയോണ്‍ ഇന്റര്‍നെറ്റിലെ പ്രിയതാരം; മോഡി സണ്ണിക്ക് പിന്നില്‍

സണ്ണി ലിയോണ്‍ , നരേന്ദ്ര മോഡി , ലയണല്‍ മെസി , ഇന്റര്‍നെറ്റ് , വിരാട് കോഹ്‌ലി
മുംബൈ| jibin| Last Updated: വെള്ളി, 18 ഡിസം‌ബര്‍ 2015 (13:03 IST)
തുടര്‍ച്ചയായ രണ്ടാംതവണയും ഇന്റര്‍നെറ്റില്‍ കൂടുതല്‍ ആളുകള്‍ തെരഞ്ഞവരുടെ പട്ടികയില്‍ ബോളിവുഡ് നടിയും വിവാദ താരവുമായ സണ്ണി ലിയോണ്‍ ഒന്നാമത്. 2015ല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞത് സണ്ണിയുടെ വിവരങ്ങള്‍ തേടാനും ചിത്രങ്ങള്‍ അടക്കമുള്ളവ കാണാനായിരുന്നുവെന്നുമാണ് ഗൂഗിള്‍ മെഗാ സെര്‍ച്ച് എഞ്ചിനാണ് ഈ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

ബോളിവുഡിലെ മസില്‍‌മാന്‍ സല്‍‌മന്‍ ഖാന്‍, കത്രീന കൈഫ്, ദീപിക പദുകോണ്‍, ഷാരുഖ് ഖാന്‍, മുന്‍ രാഷ്‌ട്രപതി എപിജെ അബ്‌ദുള്‍ കലാം എന്നിവരും പട്ടികയില്‍ സണ്ണിയുടെ പിന്നാലെയുണ്ട്. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി പത്താം സ്ഥാനത്താണ്. കിംഗ് ഖാന്‍ ആറാം സ്ഥാനത്താണ്.


ഏറ്റവും കൂടുതല്‍ ആളുകള്‍ തെരഞ്ഞ കായികതാരം ഇന്ത്യന്‍ ടെസ്റ്റ് നായകന്‍ വിരാട് കോഹ്‌ലിയെയേണ്. അര്‍ജന്റീനയയുടെ സൂപ്പര്‍ താരം ലയണല്‍ മെസി രണ്ടാമതും ക്രിക്കറ്റ് ഇതിഹാസം സച്ചി തെന്‍‌ഡുല്‍ക്കര്‍ മൂന്നാം സ്ഥാനത്തുമാണ്. ആദ്യ 10 കായിക താരങ്ങളില്‍ ആറ് പേരും ഇന്ത്യയില്‍ നിന്നുളളവരാണ്. പദങ്ങളുടെ പട്ടികയില്‍ ഓണ്‍ലൈന്‍ പ്രമുഖന്‍ ഫ്‌ലിപ്പ്‌കാര്‍ട്ട് ഒന്നാം സ്ഥാനത്തെത്തി. മൊബൈല്‍ രംഗത്ത് മൈക്രോ മാക്‍സിന്റെ യു യുറേക ഒന്നാമതാണ്. ലെനോവയുടെ A7000 നാലാം സ്ഥാനത്തും മോട്ടോ ജി അഞ്ചാമതും ഇടം നേടി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :