മോദിക്ക് രാഹുലിനെ ഭയമാണ്, രാഹുല്‍ പഴയ രാഹുല്‍ അല്ല: ആന്‍റണി

നരേന്ദ്രമോദി, രാഹുല്‍ ഗാന്ധി, എ കെ ആന്‍റണി, Narendra Modi, Rahul Gandhi, A K Antony
ന്യൂഡല്‍ഹി| Last Modified വെള്ളി, 11 ജനുവരി 2019 (13:37 IST)
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് രാഹുല്‍ ഗാന്ധിയെ ഭയമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ കെ ആന്‍റണി. രാഹുല്‍ പഴയ രാഹുല്‍ അല്ലെന്നും ആന്‍റണി ഓര്‍മ്മിപ്പിച്ചു. ലോക്സഭ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണയം ഫെബ്രുവരിയോടെ പൂര്‍ത്തിയാകുമെന്നും ആന്‍റണി പറഞ്ഞു.
കെപിസിസി ജനറൽ ബോഡിയിൽ സംസാരിക്കുകയായിരുന്നു ആൻറണി. ഏതാനും നേതാക്കൾ മാത്രമിരുന്ന് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്ന രീതി ഇനി കോൺഗ്രസിൽ ഉണ്ടാകില്ലെന്നും ആന്‍റണി പറഞ്ഞു.

നരേന്ദ്രമോദിയെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് മാത്രം വിചാരിച്ചാല്‍ കഴിയില്ലെന്നും എന്നാല്‍ കോണ്‍ഗ്രസിനെ കൂടാതെയും അതിന് കഴിയില്ലെന്നും ആന്‍റണി പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :