പാർട്ടിയിലെ 'നാക്കിന് എല്ലില്ലാത്തവരെ' മോഡി നിയന്ത്രിക്കും: മുഫ്തി മുഹമ്മദ് സയ്യിദ്

നരേന്ദ്ര മോഡി , മുഫ്തി മുഹമ്മദ് സയ്യിദ് , പിഡിപി , കോൺഗ്രസ്
ജമ്മു| jibin| Last Modified തിങ്കള്‍, 2 നവം‌ബര്‍ 2015 (10:21 IST)
പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പിന്തുണച്ച് ജമ്മു കശ്മീർ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മുഫ്തി മുഹമ്മദ് സയ്യിദ് രംഗത്ത്. വരും കാലങ്ങളിൽ പാർട്ടിക്കുള്ളിലുള്ള 'നാക്കിന് എല്ലില്ലാത്തവരെ' അദ്ദേഹം നിയന്ത്രിക്കും. സംസ്ഥാനത്ത് ബിജെപി–പിഡിപി സഖ്യം ശക്തമായി മുന്നോട്ടു പോവുകയാണ്. പ്രധാനമന്ത്രി ഒരു വർഗീയവാദിയല്ലെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസിനെ പോലെ അഴിമതി കാണിക്കുന്നവരല്ല മോഡി സര്‍ക്കാര്‍. ഈ സര്‍ക്കാര്‍ യുവാക്കളെ സമൂഹത്തിന്റെ മുന്‍ പന്തിയിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ജനങ്ങൾ ഞങ്ങളുടെ സഖ്യവുമായി സഹകരിക്കുന്നുണ്ട്. ബീഫ് നിരോധനം ജമ്മു കശ്മീരിൽ ഒരു തരത്തിലുള്ള പ്രശ്നവും സൃഷ്ടിച്ചിട്ടില്ലെന്നും മുഫ്തി പറഞ്ഞു.

ബീഫിന്റെ പേരില്‍ ദാദ്രിയിൽ സംഭവിച്ചത് നടക്കാന്‍ പാടില്ലാത്തതായിരുന്നു. അതൊരു കറുത്ത അടയാളമാണ്. എന്നാല്‍ മോഡി വിശ്വാസ്യതയുള്ള നേതാവാണ്. ഒരു പക്ഷേ, ഭൂനിയമ ബിൽ മാത്രമാണ് തെറ്റായി തോന്നിയതെന്നും മുഫ്തി മുഹമ്മദ് വ്യക്തമാക്കി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :