ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ സമയം വേണം: മോഡി

നരേന്ദ്ര മോഡി , ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി , വിരമിച്ച സൈനികർ
ന്യൂഡൽഹി| jibin| Last Modified ഞായര്‍, 31 മെയ് 2015 (13:26 IST)

വിരമിച്ച സൈനികർക്ക് ഒരു റാങ്ക് ഒരു പെൻഷൻ പദ്ധതി നടപ്പാക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണെങ്കിലും അല്‍പ്പം സമയം അനുവദിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പദ്ധതി കേന്ദ്രസര്‍ക്കാരിന് രാഷ്ട്രീയ വിഷയമല്ല. പദ്ധതി യഥാര്‍ഥ്യമാക്കാന്‍ വിവിധ മന്ത്രാലയങ്ങള്‍ ശ്രമിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ചില സങ്കീർണതകളുണ്ട്. അവ പരിഹരിക്കാൻ വിവിധ വകുപ്പുകൾ യോജിച്ച് ശ്രമം നടത്തി വരികയാണ്. ആ ശ്രമങ്ങളെ കുറിച്ച് നിരന്തരം മാദ്ധ്യമങ്ങളിലൂടെ പ്രതികരിക്കുന്നത് നല്ലതല്ലെന്നും മോദി പറഞ്ഞു. പ്രധാൻ മന്ത്രി ബീമാ യോജന, അടൽ പെൻഷൻ യോജന പദ്ധതികളിലായി 8.5 കോടി പേർ അംഗങ്ങളായെന്നും മോദി വെളിപ്പെടുത്തി.

പദ്ധതിയുടെ പേരില്‍ 40 വര്‍ഷം സൈനികരെ വഞ്ചിച്ച കോണ്‍ഗ്രസിന്‍റെ ആരോപണങ്ങള്‍ ജനങ്ങള്‍ തള്ളിക്കളയും. വാഗ്ദാനങ്ങള്‍ വിസ്മരിക്കാനും ഉത്തരവാദിത്തങ്ങളില്‍ നിന്ന് ഒളിച്ചോടാനും തന്‍റെ സര്‍ക്കാര്‍ തയ്യാറല്ലെന്നും മോഡി പറഞ്ഞു. കഴിഞ്ഞ തവണ നിങ്ങളോട് സംസാരിക്കുമ്പോൾ നേപ്പാളിലെ ഭൂകമ്പമായിരുന്നു, ഇന്ന് രാജ്യമെങ്ങും ശക്തമായ ഉഷ്ണക്കാറ്റ് വീശുകയാണ്. എല്ലാവരും ചൂടിൽ നിന്നു സുരക്ഷിതരായിരിക്കാൻ അഭ്യർഥിക്കുന്നു. ബോർഡ് പരീക്ഷയിൽ വിജയം കൈവരിച്ച വിദ്യാർഥികളെ അഭിനന്ദിക്കുന്നു. പരീക്ഷയ്ക്ക് മുൻപ് മൻകി ബാത്തിലൂടെ ഞാൻ സംസാരിച്ചത് പലർക്കും ഉപകാരമായെന്നും അദ്ദേഹം പറഞ്ഞു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :